ഇസ്ലാമാബാദ്: പാകിസ്താനിലെ പുതിയ സർക്കാർ പ്രതികാര രാഷ്ട്രീയത്തിനില്ലെന്നും രാജ്യം മുന്നോട്ടു പോകുന്നതിനാണ് പരിഗണനയെന്നും പ്രധാനമന്ത്രി സ്ഥാനാർഥി ശഹ്ബാസ് ശരീഫ്. നിയമ, നീതിന്യായ കാര്യങ്ങളിൽ ആരും ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
174 പേർ ഇംറാൻ ഖാനെതിരായ അവിശ്വാസത്തിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയശേഷം ദേശീയ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു പാകിസ്താൻ മുസ്ലിം ലീഗ് -നവാസ് പ്രസിഡന്റുകൂടിയായ ശഹ്ബാസ് ശരീഫ്. പഴയ ദുരനുഭവങ്ങളിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല.
അതെല്ലാം മറന്നു മുന്നോട്ടുപോകണം. ആർക്കും നീതി നിഷേധിക്കില്ല. നിയമം അതിന്റെ വഴിക്ക് നടക്കും. നിയമവാഴ്ചയും ഭരണഘടനയും സംരക്ഷിക്കാൻ പോരാടിയ പ്രതിപക്ഷ നേതാക്കൾക്ക് ശഹ്ബാസ് നന്ദി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് അവിശ്വാസം പാസാകുന്നതെന്നും അതുവഴി നാം ചരിത്രം നിർമിച്ചുവെന്നും പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) അധ്യക്ഷൻ ബിലാവൽ ഭുട്ടോ സർദാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.