ഹേഗ്: എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലൻഡ്സിൽ കണ്ടെത്തിയതായി ഓക്സ്ഫഡ് ഗവേഷകർ. പുതിയ വകഭേദത്തിന് മറ്റുള്ളവയെ അപേക്ഷിച്ച് അഞ്ചരമടങ്ങ് പെരുകാനുള്ള ശേഷിയുണ്ട്. ഇത് രോഗിയുടെ പ്രതിരോധശേഷി പെട്ടെന്ന് ഇല്ലാതാക്കും. എന്നാൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഉള്ളതിനാൽ വി.ബി വകഭേദം ബാധിച്ചവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഓക്സ്ഫഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്‍റ് പറഞ്ഞു.
1980-90 കാലഘട്ടത്തിൽ രൂപപ്പെട്ട ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയെന്നും ഗവേഷകർ പറയുന്നു. ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പ്ളുകളിൽ വി.ബി വകഭേദം കണ്ടെത്തിയത് 109 പേരിലാണ്. അതിൽ നാലുപേർ നെതർലൻഡ്സിനു പുറത്തുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.