ചുഴലിക്കാറ്റ്​ ഭീതിയിൽ യു.എസ്​ തലസ്​ഥാനനഗരം; അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു

ന്യൂയോർക്​: അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ട്​ അതിവേഗം കുതിക്കുന്ന ഹെന്‍റി കൊടുങ്കാറ്റ്​ നാശമുണ്ടാക്കാൻ സാധ്യത കണക്കിലെടുത്ത്​ ന്യൂയോർക്​ നഗരത്തിൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. ദക്ഷിണ ന്യൂജഴ്​സിയിൽനിന്ന്​ ശനിയാഴ്ച വൈകീ​ട്ടോടെ ന്യൂയോർകിന്‍റെ തെക്കുപടിഞ്ഞാറൻ മേഖലയിലെത്തിയ കൊടുങ്കാറ്റ്​ ന്യൂയോർട്ട്​ പട്ടണത്തിലേക്ക്​ നീങ്ങുകയാണെന്ന്​ റിപ്പോർട്ടുകൾ പറയുന്നു. കണക്​റ്റികട്ട്​ സംസ്​ഥാനത്തും അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിട്ടുണ്ട്​.

നഗരത്തിൽ മണിക്കൂറുകളോളം കനത്ത മഴക്ക്​ സാധ്യതയുണ്ടെന്നാണ്​ മുന്നറിയിപ്പ്​. ചിലയിടങ്ങളിൽ പ്രളയ മുന്നറിയിപ്പുമുണ്ട്​.

ചുഴലിക്കൊടുങ്കാറ്റായി ശക്​തി പ്രാപിച്ച ഹെന്‍റി ശക്​തമായ കാറ്റിനു പുറമെ കനത്ത മഴക്കും സാധ്യതയുള്ളതിനാൽ ജാഗ്രത നടപടികൾ അധികൃതർ ശക്​തമാക്കിയിട്ടുണ്ട്​. ശനിയാഴ്ച ഉച്ചക്കുശേഷമാണ്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. യാത്ര നിയന്ത്രിക്കാനും നിർദേശമുണ്ട്​.

Tags:    
News Summary - New York City On Alert As Hurricane Henri Threatens US Coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.