ന്യൂയോർക്ക്: യു.എസിൽ യുവതിക്ക് നേരെ വിദ്വേഷം കുറ്റം ചുമത്തി. മുസ്‍ലിം ഡ്രൈവർക്ക് നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ചതിനാണ് ഇവർ പിടിയിലായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
23കാരിയായ ജെന്നിഫർ ഗിൽബോൾട്ടാണ് പിടിയിലായത്. സൊഹാലി മഹമൂദ് എന്ന ഡ്രൈവർക്ക് നേരെ ഇവർ തുടർച്ചയായി പെപ്പർ സ്പ്രേ ഉപയോഗിക്കുകയായിരുന്നു. കാറിൽ അറബിക് പ്രാർഥന ചൊല്ലിയതിനായിരുന്നു പെപ്പർ സ്പ്രേ ഉപയോഗിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് യുവതിക്ക് നേരെ കുറ്റം ചുമത്തി.
സംഭവം നടക്കുമ്പോൾ ജെന്നിഫറിനൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നു. ജെന്നിഫറിനെ തടയാൻ ഇവർ ശ്രമിച്ചുവെങ്കിൽ സാധിച്ചില്ല. തുടർന്ന് യുവതിയുടെ ആക്രമണത്തിന് ഇരയായ ഡ്രൈവർ പൊലീസിനെ വിളിക്കുകയായിരുന്നു.
തുടർന്ന് സുപ്രീംകോടതി യുവതിക്കെതിരെ വിദ്വേഷ കുറ്റം ചുമത്തുകയായിരുന്നു. ജോലി ചെയ്യുന്നതിനിടെ മുസ്‍ലിം ഡ്രൈവർക്ക് നേരെ യുവതി പെപ്പർ സ്പ്രേ ഉപയോഗിക്കുകയായിരുന്നുവെന്ന് മാൻഹട്ടൺ ജില്ല അറ്റോണി അൽവിൻ ബ്രാഗ് പറഞ്ഞു.
കഠിനമായി ജോലി ചെയ്യുന്ന ന്യൂയോർക്കിൽ നിന്നുള്ളയാളാണ് ഡ്രൈവർ. എല്ലാവരേയും മാൻഹട്ടനിൽ ജോലി ചെയ്യാൻ സ്വാഗതം ചെയ്യുകയാണ്. വിദ്വേഷം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന യു.എസ് പൊലീസിലെ വിഭാഗം ഇത്തരം കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജെന്നിഫറിന്റെ പ്രവൃത്തിയെ അപലപിച്ച് അമേരിക്കൻ ഇസ്‍ലാമിക് റിലേഷൻ രംഗത്തെത്തി. യുവതിക്കെതിരെ വിദ്വേഷം കുറ്റം ചുമത്തിയതിനെ സ്വാഗതം ചെയ്യുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കൃത്യമായ സന്ദേശം ഇതിലൂടെ നൽകാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.