ന്യൂസിലാൻഡ്: ശാന്തസമുദ്രത്തിൽ ഒഴുകുന്ന നിലയിൽ 3.2 ടൺ കൊക്കൈൻ കണ്ടെത്തി. ന്യൂസിലാൻഡ് പൊലീസ്, കസ്റ്റംസ് സർവീസ്, ന്യൂസിലാൻഡ് ഡിഫൻസ് ഫോഴ്സ് എന്നിവ സംയുക്തമായാണ് കൊക്കൈൻ കണ്ടെത്തിയത്. ന്യൂസിലാൻഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് അധികൃതർ അറിയിച്ചു.
അടുത്ത മുപ്പത് വർഷം ന്യൂസിലാൻഡ് വിപണിയിൽ ഉപയോഗിക്കാൻ കഴിയുന്നത്ര അളവ് കൊക്കൈനാണ് കണ്ടെത്തിയതെന്നും ഇതിന് ഏകദേശം 320 മില്യൻ യു.എസ് ഡോളർ വിലവരുമെന്നും അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങൾ ആസ്ത്രേലിയയിലേക്ക് കടത്താൻ വേണ്ടി കടലിൽ ഉപേക്ഷിച്ച കൊക്കൈനാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യൂസിലാൻഡ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.