വെല്ലിങ്ടൺ: മാസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ 56കാരിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡിസംബർ 30നാണ് ഇവർ ന്യൂസിലാൻഡിലെത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസാണ് റിപ്പോർട്ട് ചെയ്തത്. നിർബന്ധിത ക്വാറന്‍റീനിലായിരുന്ന ഇവരുടെ ആദ്യ രണ്ടു പരിശോധന ഫലവും നെഗറ്റീവായിരുന്നു. ഒരു സ്ത്രീക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഇവർ ക്വാറന്‍റീനിലായിരുന്നുവെന്നും മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു.
സ്ത്രീയുമായി സമ്പർക്കം പുലർത്തിയ 15 പേരെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. അവരുടെ ഭർത്താവിന്‍റെയും ഹെയർഡ്രെസ്സറുടെയും പരിശോധന ഫലം നെഗറ്റീവാണ്.
കോവിഡ് 19നെ ഫലപ്രദമായി പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് ന്യൂസിലാൻഡ്. കഴിഞ്ഞവർഷം നവംബറിന് ശേഷം ഇവിടെ കോവിഡ് വ്യാപനം റിപ്പോർട്ട് െചയ്തിരുന്നില്ല. ഇതുവരെ 1927 കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.