വെല്ലിങ്ടൺ: ന്യൂസിലൻഡിൽ ഒരുവർഷത്തിന് ശേഷം കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് 68ഓളം കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഡെൽറ്റ വകഭേദമാണ് രാജ്യത്ത് പടർന്നുപിടിക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
കോവിഡ് വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ രാജ്യത്ത് കർശന ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. 277 കേസുകളാണ് ഇപ്പോൾ നിലവിലുള്ളത്.
ലോക്ഡൗൺ ഫലപ്രദമാണെന്നും കേസുകൾ ഉടൻ കുറക്കാനാകുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൻ പ്രതീക്ഷ പങ്കുവെച്ചു.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് ആദ്യമായി ഓക്ലൻഡിൽ ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്. ഒരാഴ്ചക്കുള്ളിൽ കേസുകളുടെ എണ്ണം 277 ആയി ഉയരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.