ഫ്രാൻസ്: സർക്കാർ രൂപവത്കരിക്കാൻ ചർച്ചകൾ സജീവം

പാരിസ്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ഫ്രാൻസിൽ സർക്കാറുണ്ടാക്കുന്നതിനുള്ള ശ്രമം ഊർജിതം. കൂടുതൽ സീറ്റ് ലഭിച്ച ഇടതുസഖ്യമായ ന്യൂ പോപുലർ ഫ്രണ്ട് സർക്കാറുണ്ടാക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. സഖ്യത്തിലെ പ്രധാന കക്ഷികളായ ഫ്രാൻസ് അൺബൗഡ്, സോഷ്യലിസ്റ്റുകൾ, ഗ്രീൻ പാർട്ടി എന്നിവർ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു.

ന്യൂ പോപുലർ ഫ്രണ്ട് രാജ്യത്തെ പ്രമുഖ റിപ്പബ്ലിക്കൻ ശക്തിയായെന്നും സർക്കാറുണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ടെന്നും ഗ്രീൻ പാർട്ടി നേതാവ് സിറിൽ ചാറ്റ്ലയിൻ പറഞ്ഞു. അതേസമയം, ഇടതുസഖ്യത്തിലെ വിവിധ പാർട്ടികൾക്കിടയിലെ ഭിന്നതയും സർക്കാറുണ്ടാക്കുന്നതിനുള്ള ശ്രമം സങ്കീർണമാക്കുന്നുണ്ട്. ഒരു വിഭാഗം തീവ്ര ഇടതുപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ മറ്റൊരു കൂട്ടർക്ക് മധ്യപക്ഷ നിലപാടാണുള്ളത്. തീവ്ര ഇടതുപക്ഷ പാർട്ടിയായ ഫ്രാൻസ് അൺബൗഡ് നേതാവ് ജീൻ ലൂക്ക് മെലെഷോൺ പ്രധാനമന്ത്രിയാകില്ലെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ് നേതാവ് ജൊഹാന റോളണ്ട് പറഞ്ഞു.

തീവ്രനിലപാട് കാരണം മിതവാദികൾക്കിടയിൽ അപ്രിയനാണ് എന്നതാണ് അദ്ദേഹത്തിന് തടസ്സമാകുന്നത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിയുമായി സഹകരിച്ച് സർക്കാറുണ്ടാക്കുന്നതിനുള്ള സാധ്യതയും തേടുന്നുണ്ട്.

Tags:    
News Summary - Newly Elected French Lawmakers Begin Talks to Form Next Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.