മഹാ പ്രളയത്തിൽ മുങ്ങി നൈജീരിയ; മരണസംഖ്യ 600

അബൂജ: നൈജീരിയയിലുണ്ടായ പ്രളയത്തിൽ 600ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 13 ലക്ഷത്തിലധികം ആളുകളെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചെന്ന് മാനുഷികകാര്യ മന്ത്രി സാദിയ ഉമർ ഫാറൂഖ് പറഞ്ഞു.

ചില സംസ്ഥാന സർക്കാരുകൾ വെള്ളപ്പൊക്കത്തെ നേരിടാൻ തയ്യാറാകാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.

82,000ലധികം വീടുകളും 110,000 ഹെക്ടർ കൃഷിയിടങ്ങളും പ്രളയത്തിൽ പൂർണ്ണമായും നശിച്ചു. 2012ൽ നൈജീരിയയിലുണ്ടായ മഹാ പ്രളയത്തിൽ 363 പേർ മരിക്കുകയും 21 ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - Nigeria faces 'worst floods in a decade', death toll passes 600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.