മനില: ഡിസംബറിൽ നാല് ക്രിസ്തുമത വിശ്വാസികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരടക്കം ഒമ്പത് തീവ്രവാദികളെ ഫിലിപ്പീൻസ് സൈന്യം വെടിവെച്ചുകൊന്നു.
ഐ.എസുമായി ചേർന്ന് പ്രവർത്തിക്കുന്ന ദൗല ഇസ്ലാമിയ എന്ന സംഘടനയിലെ അംഗങ്ങളാണ് ദക്ഷിണ ഫിലിപ്പീൻസിലെ തപോറഗ് ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. നാല് സൈനികർക്ക് പരിക്കേറ്റു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ തീവ്രവാദികളെ കണ്ടെത്തുകയും ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു.
ഡിസംബർ മൂന്നിന് ദക്ഷിണ മറാവി നഗരത്തിലെ സർവകലാശാല ജിംനേഷ്യത്തിൽ നടന്ന ഞായറാഴ്ച പ്രാർഥനക്കിടെയുണ്ടായ സ്ഫോടനത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.