മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ; പ്രകോപനം തുടർന്നാൽ തിരിച്ചടിയെന്ന് ദക്ഷിണകൊറിയ

സിയോൾ: ദക്ഷിണകൊറിയയുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെ വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. രാജ്യത്തിന്റെ കിഴക്കൻ തീരത്തായിരുന്നു പരീക്ഷണം.

ദക്ഷിണകൊറിയയുടെ സമീപത്തുകൂടി ഉത്തരകൊറിയയുടെ ഫൈറ്റർ ജെറ്റുകൾ പറന്നതായും റിപ്പോർട്ടുണ്ട്. ഇത്തരം വിമാനങ്ങൾ ദക്ഷിണകൊറിയ തകർത്തുവെന്നാണ് സൂചന. കടലിലെ ബഫർസോണുകളെ ലക്ഷ്യമിട്ട് ഉത്തരകൊറിയ വെടിവെപ്പ് നടത്തിയതായി ദക്ഷിണകൊറിയയുടെ സൈനികമേധാവി അറിയിച്ചു.

ഉത്തരകൊറിയയുടെ നടപടികളെ ദക്ഷിണകൊറിയ ദേശീയ സെക്യൂരിറ്റി കൗൺസിൽ അപലപിച്ചു. 2018ലെ കരാറിന്റെ ലംഘനമാണ് ഉത്തരകൊറിയ നടത്തിയിരിക്കുന്നതെന്ന് ദക്ഷിണകൊറിയ പറഞ്ഞു. പ്രകോപനം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാവുമെന്നും ദക്ഷിണകൊറിയ വ്യക്തമാക്കി. അതേസമയം, ദക്ഷിണകൊറിയ നടത്തിയ വെടിവെപ്പിന് തിരിച്ചടിയായാണ് മിസൈൽ പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു. 

Tags:    
News Summary - North Korea fires missile, flies warplanes near border as South imposes sanctions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.