സോൾ: പാർശ്വഫലങ്ങളെ തുടർന്ന് ആസ്ട്രസെനക കോവിഡ് 19 വാക്സിൻ നിരസിച്ച് ഉത്തരകൊറിയ. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് വിതരണ പദ്ധതിയിലൂടെ രാജ്യത്ത് വാക്സിൻ നൽകാനായിരുന്നു തീരുമാനം. എന്നാൽ, പാർശ്വഫലങ്ങളെ തുടർന്ന് വാക്സിൻ ഉത്തരകൊറിയ നിരസിക്കുകയായിരുന്നു.
ഉത്തരകൊറിയക്ക് 20ലക്ഷം വാക്സിൻ ഡോസുകൾ നൽകുമെന്ന് കോവാക്സ് അറിയിച്ചിരുന്നു. മേയ് അവസാനത്തോടെ എത്തിക്കാനായിരുന്നു നീക്കമെങ്കിലും ചർച്ചകൾ നീണ്ടതോടെ വൈകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഉത്തരകൊറിയയിൽ ഇതുവരെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തില്ലെന്ന അവകാശവാദത്തെ ദക്ഷിണകൊറിയയും യു.എസ് അധികൃതരും ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങളെ തുടർന്ന് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ വാദം. കോവിഡിന്‍റെ ആദ്യ വ്യാപനം മുതൽ ഉത്തരകൊറിയ അതിർത്തികൾ അടക്കുകയും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ആസ്സെനകയുടെ വാക്സിൻ അല്ലാതെ മറ്റു വാക്സിനുകൾ രാജ്യത്ത് വിതരണം ആരംഭിക്കാനാണ് നീക്കമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷനൽ സെക്യൂരിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.