വീണ്ടും മാലിന്യ ബലൂണുകൾ പറത്തുമെന്ന് ഉത്തര കൊറിയ

സോൾ: ബലൂണുകൾ പറത്തി ലഘുലേഖ വിതറുന്നത് ദക്ഷിണ കൊറിയ നിർത്തിയില്ലെങ്കിൽ ശക്തമായ മറുപടി നൽകുമെന്ന് ഉത്തര കൊറിയൻ നേതാവായ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ദക്ഷിണ കൊറിയൻ പ്രദേശങ്ങളിലേക്ക് ബലൂണുകളിൽ മാലിന്യം പറത്തുന്നത് വീണ്ടും തുടരുമെന്ന സൂചനയും അവർ മുന്നറിയിപ്പ് നൽകി.

‘ഉത്തര കൊറിയയിലെ അതിർത്തിയിലും മറ്റ് പ്രദേശങ്ങളിലും ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയുടെ ലഘുലേഖകളും മാലിന്യങ്ങളും വീണ്ടും കണ്ടെത്തിയിരിക്കുന്നു. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ദക്ഷിണ കൊറിയ ഇതു നിർത്തുന്നില്ല. ഇത്തരം സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടി സ്വീകരിക്കും - കിം യോ ജോങ് പറഞ്ഞു.

മേയ് അവസാനം മുതൽ ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് നിരവധി തവണ ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകൾ പറത്തിയിരുന്നു. പഴന്തുണികളും സിഗററ്റ് കുറ്റികളും മാലിന്യക്കടലാസുകളുമാണ് ഈ ബലൂണുകളിലുണ്ടായിരുന്നത്. നേതൃത്വത്തെ വിമർശിക്കുന്ന ലഘുലേഖകൾ ഉൾപ്പെടുത്തി ദക്ഷിണ കൊറിയക്കാർ നിരവധി കാലം അയച്ച ബലൂണുകൾക്കുള്ള തിരിച്ചടിയാണിതെന്നാണ് ഉത്തര കൊറിയ പറയുന്നത്.

Tags:    
News Summary - North Korea to fly garbage balloons again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.