ഉത്തരകൊറിയ ആദ്യ ആണവായുധ അന്തർവാഹിനി പുറത്തിറക്കി

സിയോള്‍: ആദ്യ ആണവായുധ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കി ഉത്തര കൊറിയ. കടലിനടിയിൽ നിന്ന് ആണവായുധങ്ങൾ തൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം. കൊറിയന്‍ പെനിസുലയിലും ജപ്പാന്‍ തീരത്തിനോടും ചേര്‍ന്നാണ് ഈ ആണവ അന്തര്‍ വാഹിനിയുടെ സേവനമുണ്ടാകുക.

ഹീറോ കിം കുന്‍ ഒകെയെന്നാണ് ആണവ അന്തര്‍ വാഹിനിയുടെ പേര്. അന്തര്‍ വാഹിനി നമ്പര്‍ 841 ന് ഉത്തര കൊറിയയിലെ നാവിക ഉദ്യോഗസ്ഥനും ചരിത്ര പുരുഷനുമായ കിം കുന്നിന്റെ പേരാണ് ഉത്തര കൊറിയന്‍ ഭരണാധികാരി നല്‍കിയിട്ടുള്ളത്.

കിം ജോങ് ഉന്‍ അന്തര്‍വാഹിനിയെ നീറ്റിലിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2019ല്‍ കിം നിരീക്ഷിച്ച അന്തര്‍ വാഹിനിയില്‍ ചില മാറ്റങ്ങൾ വരുത്തിയതാണ് പുതിയ അന്തര്‍വാഹിനിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.സോവിയറ്റ് കാലത്തെ റോമിയോ ക്ലാസ് അന്തര്‍ വാഹിനിയാണെന്നാണ് വിമര്‍ശകരുടെ നിരീക്ഷണം. ബുധനാഴ്ചയായിരുന്നു ആണവ അന്തര്‍വാഹിനിയുടെ നീറ്റിലിറക്കല്‍. 

Tags:    
News Summary - North Korea unveils first tactical, nuclear-armed submarine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.