സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷെയ്ഗുവും കൂടിക്കാഴ്ച നടത്തി. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ് യാങ്ങിലായിരുന്നു കൂടിക്കാഴ്ച.
പ്രതിരോധം, മേഖലയുടെ സുരക്ഷ തുടങ്ങിയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുനേതാക്കളും ചർച്ചചെയ്തതായി ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമം കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ബാലിസ്റ്റിക് മിസൈൽ, പുതിയതരം ഡ്രോൺ അടക്കമുള്ള ഉത്തര കൊറിയയുടെ ആയുധങ്ങളുടെ പ്രദർശനവും നടന്നു.
ഉത്തര കൊറിയയുടെ പ്രതിരോധമന്ത്രി കാങ് സൺ നാമുമായും ഷെയ്ഗു കൂടിക്കാഴ്ച നടത്തി. മൂന്നു വർഷത്തിനിടെ ആദ്യമായാണ് ഒരു വിദേശരാജ്യ പ്രതിനിധി ഉത്തര കൊറിയയിലെത്തുന്നത്. ദക്ഷിണ കൊറിയയുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന്റെ 70ാം വാർഷികംകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.