വീണ്ടും ഉത്തര കൊറിയന്‍ പ്രകോപനം; രണ്ട് മിസൈലുകൾ വിക്ഷേപിച്ചു

സോൾ: വീണ്ടും ഉത്തര കൊറിയ രണ്ട് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ. മൂന്നുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് ഉത്തര കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുന്നത്. യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന് പിന്നാലെയാണ് ഉത്തര കൊറിയന്‍ പ്രകോപനം.

തിങ്കളാഴ്ച രാവിലെ രണ്ട് മിസൈൽ വിക്ഷേപണങ്ങൾ കണ്ടെത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്തുള്ള കടലിലാണ് രണ്ട് മിസൈലുകളും പതിച്ചതെന്നും പ്രദേശത്തെ വിമാനത്തിനോ കപ്പലുകൾക്കോ കേടുപാടുകളില്ലെന്നും ജപ്പാൻ അറിയിച്ചു.

Tags:    
News Summary - North Korean provocation again; Two missiles launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.