സിയോൾ: കോവിഡ് രാജ്യത്തിന് വലിയ കുഴപ്പമുണ്ടാക്കുന്നുവെന്ന് സമ്മതിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. സ്ഥാപിതമായതിന് ശേഷം ഉത്തരകൊറിയ നേരിടുന്ന വലിയ പ്രതിസന്ധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ബാധിച്ച് 21 പേർ മരിച്ചതിന് പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ പ്രതികരണം.
കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഉത്തരകൊറിയ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രാജ്യത്ത് വ്യാപകമായി കോവിഡ് പരിശോധനയോ രോഗം സ്ഥിരീകരിച്ചവർക്ക് കൃത്യമായ ചികിത്സയോ നൽകുന്നില്ലെന്നാണ് റിപ്പോർട്ട്.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വർക്കേഴ്സ് പാർട്ടിയുടെ അടിയന്തര യോഗം വിളിക്കാൻ കിം ജോങ് ഉൻ നിർദേശം നൽകി. രോഗമുണ്ടായ സാഹചര്യത്തിൽ പകർച്ചവ്യാധിക്കെതിരായ ഏകീകൃതമായ പോരാട്ടം വേണമെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കിം ജോങ് ഉൻ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.