'ഞങ്ങളുടെ പോരാട്ടമല്ല'; സിറിയയിലെ തർക്കത്തിൽ നിന്നും അകലം പാലിച്ച് ട്രംപ്

വാഷിങ്ടൺ: സിറിയയിലെ പ്രശ്നത്തിൽ നിന്നും അകലം പാലിക്കുമെന്ന സൂചന നൽകി നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ പ്രശ്നത്തിലാണ്. എന്നാൽ, അവർ ഞങ്ങളുടെ സുഹൃത്തല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യു.എസിന് ഇതിൽ ഒന്നും ചെയ്യാനാവില്ല. പ്രശ്നത്തിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബശ്ശാറുൽ അൽ അസദ് സർക്കാറുമായി യു.എസിന് നയതന്ത്രബന്ധമല്ല. എന്നാൽ, സിറിയയിലുള്ള ആയിരത്തോളം വരുന്ന യു.എസ് സൈന്യത്തെ സംബന്ധിച്ച് ട്രംപ് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അതേസമയം, രക്തരൂഷിത ആഭ്യന്തര കലാപം തുടരുന്ന സിറിയയിൽ തലസ്ഥാനമായ ഡമസ്കസ് വളഞ്ഞെന്ന് വിമതസേന അവകാശപ്പെട്ടിരുന്നു. മൂന്നു സുപ്രധാന നഗരങ്ങൾ വിമതസേന പിടിച്ചെടുത്തെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഡമസ്കസിന്‍റെ സമീപത്തെ ഓരോ ഗ്രാമങ്ങളും നഗരങ്ങളും വിമതസേന പിടിച്ചെടുക്കുന്നതായാണ് യു.എസ് വക്താവിനെ ഉദ്ധരിച്ച് ബി.സി.സി റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഭരണസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വിമതസേന വ്യക്തമാക്കി.

അതേസമയം, തലസ്ഥാനമായ ഡമസ്കസിന് ചുറ്റും പ്രതിരോധ വലയം സൃഷ്ടിച്ചെന്നാണ് സർക്കാർ സേന അവകാശപ്പെടുന്നത്. എന്നാൽ, സർക്കാർ സൈന്യത്തിന്‍റെ സാന്നിധ്യം ഒരിടത്തും ദൃശ്യമല്ല.

നേരത്തെ സിറിയയിൽ നടക്കുന്ന പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്നാണ് റഷ്യയുടേയും തുർക്കിയയുടേയും ഇറാന്റേയും നിലപാടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. പ്രസിഡന്റ് ബശ്ശാറുൽ അസദിന് പ്രതിപക്ഷ പോരാളികൾ കനത്ത വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് റഷ്യയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

പ്രശ്നം പരിഹരിക്കാൻ പ്രതിപക്ഷ പോരാളികളും സർക്കാറും തമ്മിൽ ചർച്ച നടത്തണമെന്നാണ് തങ്ങളുടെ നിലപാടെന്നും ലാവ്റോവ് പറഞ്ഞിരുന്നു.

Tags:    
News Summary - ‘Not our fight’: President-elect Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.