സോൾ: ആണവായുധശക്തി വൻതോതിൽ വർധിപ്പിക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ രംഗത്ത്. യുദ്ധസന്നാഹങ്ങൾ വിലയിരുത്താൻ സൈനികമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രഖ്യാപനം.
തിങ്കളാഴ്ച ചേർന്ന ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമീഷൻ യോഗത്തിൽ രാജ്യത്തിന്റെ ആക്രമണശേഷിയും യുദ്ധസന്നാഹങ്ങളും കിങ് ജോങ് ഉൻ വിലയിരുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കിം ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന ഫോട്ടോയും ഏജൻസി പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.