ഇസ്രായേലിന് നിരീക്ഷണ പദവി: തീരുമാനം റദ്ദാക്കി ആഫ്രിക്കൻ യൂനിയൻ

കേപ്ടൗൺ: ഇസ്രായേലിന് നിരീക്ഷണ പദവി നൽകാനുള്ള തീരുമാനം റദ്ദാക്കി ആഫ്രിക്കൻ യൂനിയൻ. യൂനിയനിൽ അംഗങ്ങൾക്കിടയി​ൽ ഇതേക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ആറംഗ കമ്മിറ്റിയെയാണ് വിഷയം പഠിക്കാൻ നിയോഗിച്ചിരുന്നത്.

കഴിഞ്ഞവർഷം ജൂലൈയിലാണ് ആഫ്രിക്കൻ യൂനിയൻ കമീഷൻ തലവനായ മൗസ ഫകി മഹമത് ഇസ്രായേലിന് നിരീക്ഷണ പദവി അനുവദിക്കാൻ തയാറായത്. യൂനിയനിലെ അംഗങ്ങളോട് അഭിപ്രായം ചോദിക്കാതെയായിരുന്നു തീരുമാനം. തുടർന്ന് ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അൽജീരിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനെതിരെ രംഗത്തുവന്നു.

Tags:    
News Summary - Observer status for Israel: African Union rescinds decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.