​'ഏകോപിത നീക്കം, അമേരിക്കൻ സൈനിക താവള ആ​​ക്രമണത്തിന്​ പിന്നിൽ​ ഇറാൻ'

വാഷിങ്​ടൺ: ദക്ഷിണ സിറിയയിലെ അമേരിക്കൻ സൈനിക താവളം അക്രമിച്ചത്​ ഇറാനാണെന്ന്​ ഉന്നത അമേരിക്കൻ വൃത്തങ്ങൾ.​ ഡ്രോണുകൾ തൊടുത്തുവിട്ടത്​ ഇറാനിൽ നിന്നല്ലെങ്കിലും, അവരുടെ സഹായ​േത്താടെയാണ്​ അ​ക്രമണം നടന്നതെന്ന്​ അമേരിക്ക കരുതുന്നതായി അസോസിയേറ്റഡ്​ ​പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

ദക്ഷിണ സിറിയയിലെ അൽതാൻഫ്​ സൈനിക താവളമാണ്​ കഴിഞ്ഞ ദിവസം അ​ക്രമിക്കപ്പെട്ടത്​. സ്​ഫോടന ശേഷിയുള്ള അഞ്ചു ഡ്രോണുകളാണ്​ സൈനിക കേ​ന്ദ്രം ലക്ഷ്യമാക്കി വന്നത്​. സംഭവത്തിൽ ആളപായമോ പരിക്കോയില്ല. എങ്കിലും യു.എസ്​- ഇറാൻ ബന്ധം ആക്രമണത്തിലൂടെ വശളാവുമെന്ന്​ പശ്ചിമേഷ്യൻ നിരീക്ഷകർ പറയുന്നു.

ഐ.എസ്​ ആക്രമണം ചെറുക്കാനായി അമേരിക്കയും സഖ്യ കക്ഷികളും സിറിയൻ സുരക്ഷ ഉദ്യോഗസ്​ഥർക്ക്​ പരിശീലനം നൽകുന്നത്​ അൽതാൻഫ്​ ​സൈനിക കേന്ദ്രത്തിൽ നിന്നാണ്​. തെഹ്​റാനിൽ നിന്നും ദക്ഷിണ ലെബനാനിലേക്കുള്ള വഴിമധ്യേയാണ്​ കേന്ദ്രം സ്​ഥിതി ചെയ്യുന്നത്​. ഈ സൈനിക താവളം ഇല്ലാതായാൽ മാത്രമെ ഇറാന്​ ലബനാനിലെ ശീഈ പോരാളികളുമായി അനായാസ ബന്ധം സ്​ഥാപിക്കാനാവൂ.

തിങ്കളാഴ്​ച വാർത്ത സമ്മേളനത്തിൽ ഇറാൻ അക്രമത്തെ കുറിച്ച്​ പെന്‍റഗൺ വക്​താവ്​ ജോൺ കിർബിയോട്​ മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചെങ്കിലും അദ്ദേഹം കൂടുതൽ പ്രതികരിച്ചില്ല. 'ഏകോപിതവും സങ്കീർണവുമായ' ആക്രമണം നടന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Tags:    
News Summary - Officials: Iran behind drone attack on US base in Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.