പാരിസ്/ഫാക്സ് (തുനീഷ്യ): ഫ്രാൻസിനെ നടുക്കിയ ദേവാലയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം മൂന്നായി.
മൂന്നുപേരെ കഴുത്തറുത്തു കൊന്നതിന് പിടിയിലായ തുനീഷ്യൻ പൗരൻ ഇബ്രാഹീം ഇസ്സോയി നീസിലെത്തിയ ശേഷം കണ്ട രണ്ടുപേരെയാണ് അന്വേഷണ ഏജൻസികൾ പിടികൂടിയത്. ആക്രമണത്തിെൻറ തലേന്ന് ഇസ്സോയി സംസാരിച്ച 47കാരനാണ് ഒടുവിൽ കസ്റ്റഡിയിലായത്. മറ്റൊരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പൊലീസ് പിടികൂടുന്നതിനിടെ സാരമായി പരിക്കേറ്റ ഇസ്സോയി ഇപ്പോൾ ചികിത്സയിലാണ്.
ഇതിനിടെ, ഇബ്രാഹീം ഇസ്സോയിക്ക് ആക്രമണത്തിലുള്ള പങ്ക് സംബന്ധിച്ച് സംശയങ്ങൾക്ക് അറുതിവരുത്തണമെന്ന്, ഇയാളുടെ തുനീഷ്യയിലുള്ള ബന്ധുക്കൾ ആവശ്യപ്പെട്ടു. ആക്രമണ സ്ഥലത്തുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ബന്ധുക്കൾ, സത്യം എന്താണെന്ന് തങ്ങൾക്ക് അറിയേണ്ടതുണ്ട് എന്നും പ്രതികരിച്ചു.
തുനീഷ്യയിലെ ചെറു നഗരമായ ഫാക്സിലെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് ഇസ്സോയി. മദ്യപാനിയായ ഇസ്സോയി ഒരിക്കലും തീവ്രചിന്താഗതിയുള്ള ആളായിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.