സോൾ: പർവതമേഖലയിലെ ഔദ്യോഗിക വസതിയായ ബ്ലൂ ഹൗസ് ഉപേക്ഷിച്ച് സോളിൽ പുതിയ ഓഫിസ് തുറക്കാനുള്ള നിയുക്ത പ്രസിഡന്റ് യൂൺ സോക് യൂളിന്റെ തീരുമാനത്തിന് തിരിച്ചടി.
നിയുക്ത പ്രസിഡന്റിന്റെ തീരുമാനത്തിൽ എതിർപ്പുമായി സ്ഥാനമൊഴിയുന്ന ലിബറൽ സർക്കാർ രംഗത്തുവന്നു. യൂണിന്റെ തീരുമാനത്തിൽ സംശയമുണ്ടെന്നും ഇത് ആഭ്യന്തരരാഷ്ട്രീയ കലഹത്തിന് കാരണമാകുമെന്നും ലിബറൽ പാർട്ടി അഭിപ്രായപ്പെട്ടു. പ്രസിഡന്റിന്റെ ഓഫിസ് മാറ്റാനുള്ളനീക്കം രാജ്യസുരക്ഷക്ക് വെല്ലുവിളിയും അധിക ചെലവുണ്ടാക്കുമെന്നും വാദമുയർന്നിട്ടുണ്ട്. മേയ് നാലിന് അധികാരമേൽക്കുന്നതിന് മുന്നോടിയായി മധ്യസോളിലെ പ്രതിരോധമന്ത്രാലയ വളപ്പിൽ പുതിയ ഓഫിസ് പണിയാനാണ് യൂണിന് താൽപര്യം.
ബ്ലൂഹൗസ് ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനങ്ങളുമായുള്ള ബന്ധം സുഗമമാക്കുന്നതിനാണ് ഓഫിസ് മാറ്റുന്നതെന്നാണ് യൂണിന്റെ വാദം. ഇക്കാര്യം ചർച്ച ചെയ്യാൻ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മൂൺ ജെ ഇൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.