ഉസാമ ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്

കൊല്ലപ്പെട്ട അൽഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി അഫ്ഗാനിസ്ഥാനില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. 2021 ഒക്ടോബറിലാണ് ബിന്‍ ലാദന്റെ മകന്‍ അബ്ദുല്ല ബിന്‍ ലാദന്‍ താലിബാൻ സന്ദര്‍ശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

താലിബാന് കീഴിലുള്ള അഫ്ഗാനിലെയും മറ്റ് സമീപരാജ്യങ്ങളിലെയും സുരക്ഷാ സാഹചര്യങ്ങളെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ്, അല്‍-ഖാഇദ എന്നീ തീവ്രവാദ സംഘടനകളുടെയും മറ്റ് സഹ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്.

നേതൃത്വം നഷ്ടമാവുന്നതിന്റെ പ്രശ്‌നങ്ങളില്‍ നിന്നും അല്‍ഖാഇദ തുടര്‍ച്ചയായി ഉയര്‍ന്ന് വരികയാണെന്നും എന്നാല്‍ രാജ്യാന്തര തലത്തില്‍ എന്തെങ്കിലും വൻ ആക്രമണങ്ങള്‍ നടത്താനുള്ള കഴിവ് നിലവില്‍ അല്‍ഖാഇദക്ക് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഭിനന്ദനമറിയിച്ച് അല്‍ഖാഇദ രംഗത്തെത്തിയിരുന്നു. എന്നാല്‍ താലിബാന്‍ വിഷയത്തില്‍ അല്‍ഖാഇദയുടെ ഭാഗത്ത് നിന്ന് സഹായങ്ങളുണ്ടായതായി സമീപകാല സൂചനകളൊന്നുമില്ല.

റിപ്പോര്‍ട്ടില്‍ താലിബാനും അല്‍ഖാഇദയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്.

വര്‍ഷത്തില്‍ രണ്ട് തവണ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ 'അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍ മോണിറ്ററിംഗ് ടീം' ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

Tags:    
News Summary - Osama bin Laden’s son held meetings with Taliban in Afghanistan last year: UN report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.