ലോസ് അഞ്ചലസ്: കോമേഡിയൻ ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിൽ വിൽ സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിരുന്നുവെന്ന് ഓസ്കാർ പ്രൊഡ്യൂസർ. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. സംഭവം നടന്ന് ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഓസ്കാർ പ്രൊഡ്യൂസർ പ്രതികരിക്കുന്നത്.
വിൽ സ്മിത്തിനെ അറസ്റ്റ് ചെയ്യാൻ തയാറാണെന്ന് പൊലീസ് അറിയിച്ചു. അയാൾക്ക് നേരെ ഞങ്ങൾ കുറ്റം ചുമത്താമെന്ന് പൊലീസ് അറിയിച്ചതായി ഓസ്കാർ അക്കാദമി പ്രൊഡ്യൂസർ വിൽ പാർക്കർ അറിയിച്ചു. എന്നാൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നായിരുന്നു അടികൊണ്ട ക്രിസ് റോക്കിന്റെ മറുപടി.
ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ഓസ്കർ പുരസ്കാര ചടങ്ങിനിടെയാണ് മികച്ച നടനുള്ള പുരസ്കാരം നേടിയ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. രോഗിയായ തന്റെ പങ്കാളി ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസ്സിന്റെ തമാശ അവഹേളനപരമാണെന്ന് പറഞ്ഞാണ് വിൽ സ്മിത്ത് വേദിയിലെത്തി മുഖത്തടിച്ചത്.
ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിനെ കുറിച്ചുള്ള പരാമര്‍ശമാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം സമ്മാനിക്കാനാണ് ക്രിസ് റോക്ക് വേദിയിലെത്തിയത്. വേദിയില്‍ വെച്ച് ക്രിസ് റോക്ക് ജാദ പിങ്കറ്റ് സ്മിത്തിന്റെ രൂപത്തെക്കുറിച്ച് പരാമര്‍ശം നടത്തി. അലോപേഷ്യ രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.