യുനൈറ്റഡ് നാഷൻസ്: 2022ൽ വിദേശ ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്ക് അയച്ചത് 11,100 കോടി ഡോളർ (9,26,541 കോടി രൂപ) ആണെന്ന് യു.എൻ കുടിയേറ്റ ഏജൻസി റിപ്പോർട്ട്. ഒരു വർഷം പ്രവാസികൾ 10,000 കോടി ഡോളറിലേറെ അയക്കുന്ന ആദ്യ രാജ്യമെന്ന റെക്കോഡും ഇതോടെ ഇന്ത്യക്കു സ്വന്തം.
ഇന്ത്യക്ക് പിറകിൽ മെക്സികോ, ചൈന, ഫിലിപ്പീൻസ്, ഫ്രാൻസ് രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയ ആദ്യ അഞ്ചു സ്ഥാനക്കാർ. 2010ൽ 5348 കോടി ഡോളർ, 2020ൽ 8315 കോടി ഡോളർ എന്നിങ്ങനെയായിരുന്നു ഇന്ത്യയിലേക്കുള്ള കണക്ക്. 2022ലെത്തുമ്പോൾ പിന്നെയും ഉയർന്നാണ് റെക്കോഡ് തൊട്ടത്.
ഏഷ്യയിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ആദ്യ 10ലുണ്ട്. മേഖലയിൽനിന്ന് തൊഴിൽ തേടിയുള്ള കുടിയേറ്റം ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് വ്യക്തമാക്കുന്നതാണിത്.
ഏറ്റവും കൂടുതൽ കുടിയേറുന്ന ജി.സി.സി രാജ്യങ്ങളിൽ പലയിടത്തും സ്വദേശി ജനസംഖ്യയെക്കാൾ കൂടുതലാണ് പ്രവാസികൾ. യു.എ.ഇ ജനസംഖ്യയിൽ 88 ശതമാനം, കുവൈത്ത് 73 ശതമാനം, ഖത്തർ 77 ശതമാനം എന്നിങ്ങനെയാണ് പ്രവാസി കണക്കുകൾ. നിർമാണം, ഹോസ്പിറ്റാലിറ്റി, സുരക്ഷ, ഗാർഹിക ജോലി, ചില്ലറ വിൽപന എന്നീ മേഖലകളിലാണ് തൊഴിലാളികളിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.