ലണ്ടന്‍: ജനിതകമാറ്റം സംഭവിച്ച ബി1.617.2 കോവിഡ് വകഭേദത്തെ പ്രതിരോധിക്കുന്നതിൽ ഓക്സ്ഫോര്‍ഡ്- അസ്ട്രസെനെക്ക, ഫൈസർ വാക്സിനുകളുടെ രണ്ട് ഡോസുകള്‍ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ലണ്ടനിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പബ്ളിക് ഹെല്‍ത്ത് ഇംഗ്ളണ്ടില്‍ (പി.എച്ച്.ഇ) നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണി കണ്ടെത്തലുകൾ. രണ്ട് ഡോസുകളും ഇംഗ്ലണ്ടിലെ കെന്‍റ് മേഖലയില്‍ ആദ്യമായി കണ്ടെത്തിയ ബി.117 വകഭേദത്തിൽ നിന്നും 87 ശതമാനം സംരക്ഷണം നല്‍കുന്നുണ്ട്. ഈ കോവിഡ് വകഭേദം വളരെ വേഗം പകരാന്‍ സാധ്യതയുള്ളതാണെന്നും കണ്ടെ ത്തിയിട്ടുണ്ട്.
ഈയാഴ്ച ആദ്യം പുറത്തുവിട്ട ഏറ്റവും പുതിയ പി.എച്ച്.ഇ സ്ഥിതിവിവരക്കണക്കുകള്‍ കണക്കുപ്രകാരം കഴിഞ്ഞ ആഴ്ചയില്‍ ബി 1.617.2 വകഭേദം കോവിഡ് കേസുകളുടെ എണ്ണം 2,111 ആയി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ 3,424 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഓക്സ്ഫോര്‍ഡ് - അസ്ട്രാസെനെക്ക കോവിഷീല്‍ഡ് വാക്സിന്‍റെ ഇന്ത്യയിലെ നിർമാതാക്കൾ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.