അഫ്ഗാനിസ്ഥാനിലെ അധിനിവേശ കാലത്ത് അമേരിക്കയോടൊപ്പം നിന്നതിന് പാകിസ്താൻ കനത്ത വില നൽകേണ്ടി വന്നെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവരുടെ അപമാനകരമായ പിൻവാങ്ങലിന് അമേരിക്കൻ രാഷ്ട്രീയക്കാർ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാെൻറ ഇന്നത്തെ അവസ്ഥക്ക് കാരണം പാകിസ്ഥാനാണെന്ന അമേരിക്കയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.
റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ പരാജയത്തിെൻറ കാരണക്കാരായി പാകിസ്താന് നേരെ വിരൽ ചൂണ്ടുന്ന അമേരിക്കൻ ഉദ്യോഗസ്ഥരോട് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെയാണ് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി എത്തിയത്.
"അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയോടൊപ്പം നിന്നതിലും അവരുടെ അഫ്ഗാനിലെ ചെയ്തികളെ പിന്തുണച്ചതിലും പാകിസ്ഥാന് വലിയ വില നൽകേണ്ടതായി വന്നു. അമേരിക്കന്‍ സെനറ്റര്‍മാര്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ഒരു പാകിസ്ഥാൻകാരൻ എന്ന നിലയില്‍ എന്നെ വേദനിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് ഏറ്റവും വേദനയുളവാക്കുന്നതാണ്.," -ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.