കള്ളപ്പണം വെളുപ്പിച്ച കേസ്; പാക് പ്രധാനമന്ത്രിയുടേയും മകന്‍റെയും ഇടക്കാല ജാമ്യം നീട്ടി കോടതി

ലാഹോർ: കള്ളപ്പണം വെളുപ്പിച്ചകേസിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ശരീഫിനും മകൻ ഹംസ ഷെഹബാസിന്‍റെയും ഇടക്കാല ജാമ്യം നീട്ടി പാക് കോടതി. മെയ് 26 വരെയാണ് ജാമ്യം നീട്ടിയത്. സ്പെഷ്യൽ കോടതി ജഡ്ജി ഇജാസ് ഹസൻ അവാൻ കേസിൽ വാദം കേൾക്കുന്നത് മെയ് 28ലേക്ക് മാറ്റി. പഞ്ചസാരമില്ലുടമകളുമായി പ്രധാനമന്ത്രി ഷെഹബാസിന്‍റെ ബന്ധം തെളിയിക്കുന്ന ഒരു തെളിവുമില്ലെന്നും അദ്ദേഹത്തിനെതിരെ സമർപ്പിച്ച ചലാനുകളിൽ പലതും പ്രോസിക്യൂഷൻ മാറ്റിയിട്ടുണ്ടെന്നും ശരീഫിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഫെഡറൽ ഇൻസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) കണ്ടെത്തിയ തെളിവുകൾ ഷെഹബാസിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ അപര്യാപ്തമാണെന്നും അഭിഭാഷകൻ വാദിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷാകാരണങ്ങളാൽ കോടതിയിലേക്ക് വരുന്ന സാധാരണക്കാർ ബുദ്ധിമുട്ടുകയാണെന്നും ജഡ്ജി ചൂണ്ടികാട്ടി. എന്നാൽ താൻ കോടതിയിലേക്ക് വരുന്നത് രാജ്യത്തെ നിയമങ്ങൾ പാലിക്കാനും കോടതിയുടെ അന്തസ്സ് നിലനിർത്താനും വേണ്ടിയാണെന്നും കോടതിയിലേക്ക് വരുന്നവരെ തടയരുതെന്ന് സുരക്ഷ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

2021 ഡിസംബറിലാണ് പഞ്ചസാര കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ച കേസ് കോടതിയിൽ എത്തുന്നത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എഫ്.ഐ.എ പ്രധാനമന്ത്രിയുടെ കുടുംബത്തിന്‍റെ 28 ബിനാമി അകൗണ്ടുകൾ കണ്ടെത്തിയതായി പറയുന്നുണ്ട്.

Tags:    
News Summary - Pak court extends interim bail of PM Shehbaz, son Hamza in sugar scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.