പാകിസ്​താനിൽ ഫ്രഞ്ച്​ വിരുദ്ധ ആഭ്യന്തര കലാപം; സമൂഹമാധ്യമങ്ങൾക്ക്​ വിലക്ക്​

ഇ​സ്‌​ലാ​മാ​ബാ​ദ്: ആ​ഭ്യ​ന്ത​ര​ക​ലാ​പം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന്​ പാ​കി​സ്​​താ​നി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി.

ഏ​താ​നും നാ​ളു​ക​ളാ​യി രാ​ജ്യ​ത്ത്​ ഉ​യ​ർ​ന്നു​വ​ന്ന ഫ്ര​ഞ്ച്​ വി​രു​ദ്ധ വി​കാ​ര​മാ​ണ്​ ആ​ഭ്യ​ന്ത​ര ക​ലാ​പ​ത്തി​ലേ​ക്ക്​ വ​ഴി​വെ​ച്ച​ത്. ഇ​ൻ​സ്​​റ്റ​ൻ​റ്​ മെ​സേ​ജി​ങ് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ക്കും താ​ല്‍ക്കാ​ലി​ക​മാ​യി വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ട്വി​റ്റ​ർ, ഫേ​സ്​​ബു​ക്ക്, വാ​ട്സാ​പ്പ്, യൂ​ട്യൂ​ബ്, ടെ​ല​ഗ്രാം എ​ന്നി​വ​ക്കാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പ്ര​വാ​ച​ക​‍െൻറ കാ​ര്‍ട്ടൂ​ണ്‍ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സി​ക​ക്ക്​ അ​നു​കൂ​ല​മാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ൺ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തു മു​ത​ല്‍ ഫ്ര​ഞ്ച് വി​രു​ദ്ധ​വി​കാ​രം പാ​കി​സ്​​താ​നി​ല്‍ ശ​ക്ത​മാ​യി​രു​ന്നു. ഫ്ര​ഞ്ച്​ അം​ബാ​സ​ഡ​റെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ത​ഹ്​​രീ​കെ ല​ബ്ബൈ​ക്​​ പാ​കി​സ്​​താ​ൻ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

തു​ട​ർ​ന്ന്​ പാ​ർ​ട്ടി നേ​താ​വാ​യ സ​അ​ദ്​ റി​സ്​​വി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ടി.​എ​ൽ.​പി​യെ രാ​ജ്യ​ത്ത്​ നി​രോ​ധി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ രാ​ജ്യ​ത്തെ​മ്പാ​ടും ആ​ഭ്യ​ന്ത​ര ക​ലാ​പ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ച​ത്. ടി.​എ​ൽ.​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​ധാ​ന റോ​ഡു​ക​ൾ ത​ട​യു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​യി​ടു​ക​യും ചെ​യ്​​തു.

വി​വി​ധ റാ​ലി​ക​ൾ അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന്​ ര​ണ്ട്​ പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും ​െച​യ്​​തി​രു​ന്നു. അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ പൗ​ര​ൻ​മാ​രോ​ടും സ്​​ഥാ​പ​ന​ങ്ങ​ളോ​ടും പാ​കി​സ്​​താ​ൻ വി​ടാ​ൻ ഫ്ര​ഞ്ച്​ എം​ബ​സി നി​ർ​ദേ​ശം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ആ​ക്ര​മ​ണ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണി​ത്. പാ​ക്​ വി​ദേ​ശ​കാ​ര്യ വ​ക്താ​വും ഇ​ത്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ റാ​ലി​ക​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​തും ആ​ളു​ക​ളെ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യ​തി​നാ​ലാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - Pak Orders Complete Blocking Of Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.