പാകിസ്താനിൽ ​ശ്രീലങ്കൻ സ്വദേശിയുടെ കൊല; 120 പേർ അറസ്റ്റിൽ

ലാഹോർ: മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊന്ന സംഭവത്തിൽ വിവിധയിടങ്ങളിൽ നിന്നായി 120 പേർ അറസ്റ്റിലായി. നിരവധി സ്​ഥലങ്ങളിൽ പ്രതികൾക്കായി റെയ്​ഡ്​ തുടരുകയാണ്​. മൃതദേഹത്തിന്​ സമീപംനിന്ന്​ പ്രതികളിൽ പലരും സെൽഫി എടുത്തത്​ വ്യാപകമായി പ്രചരിച്ചിര​ുന്നു. അതിനാൽതന്നെ എല്ലാവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

ആൾകൂട്ടം കൊല നടത്തിയതിലും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിനെതിരെ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ രംഗത്തുവന്നിരുന്നു. പാകിസ്താന് നാണക്കേടിന്‍റെ ദിനമെന്ന് പറഞ്ഞ അദ്ദേഹം, ഞെട്ടിപ്പിച്ച ആൾക്കൂട്ട ആക്രമണത്തിൽ നടക്കുന്ന അന്വേഷണത്തിൽ സ്വന്തം നിലയിൽ മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരുമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിൽ ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന പ്രി​യാ​ന​ന്ദ കു​മര​യാ​ണ്​ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഖു​ർ​ആ​ൻ വ​രി​ക​ൾ ആ​ലേ​ഖ​നം ചെ​യ്​​ത തെ​ഹ്​​രീ​കെ ല​ബ്ബെ​യ്​​ക്​ പാ​കി​സ്​​താ​െൻറ (ടി.​എ​ൽ.​പി) പോ​സ്​​റ്റ​ർ ന​ശി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ മ​ർ​ദ​നം.

സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടുന്നും ഇംറാൻ പറഞ്ഞു. പോ​സ്​​റ്റ​ർ കീ​റി​ക്ക​ള​ഞ്ഞ​ത്​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജീ​വ​ന​ക്കാ​ർ വി​വ​രം കൈ​മാ​റു​ക​യും പി​ന്നീ​ട​ത്​ ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാണ് പൊ​ലീ​സ്​ പ​റയുന്നത്.

Tags:    
News Summary - Pakistan: Dozens arrested after Sri Lankan lynched, set ablaze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.