പണപ്പെരുപ്പം റെക്കോഡിലേക്ക്; ശ്രീലങ്കയെ മറികടന്ന് പാകിസ്താൻ

ഇസ്‍ലാമാബാദ്: പാകിസ്താനിൽ പണപ്പെരുപ്പം 38 ശതമാനമായി വർധിച്ചു. 1957നു ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം ഇങ്ങനെ കുതിച്ചുയരുന്നത്. പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ ശ്രീലങ്കയെ മറികടന്നിരിക്കുകയാണ് പാകിസ്താൻ. ശ്രീലങ്കയിൽ 25.2 ശതമാനമാണ് പണപ്പെരുപ്പം.

പാകിസ്താനിൽ ഭക്ഷ്യ-ഭക്ഷേതര സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്ത് 12.2 ശതമാനമായിരുന്നു പണപ്പെരുപ്പം.

ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനും ക്ഷാമം നേരിടുകയാണ്. ഐ.എഫ്.എഫിനു കീഴിൽ പാകിസ്താന് ലഭിക്കുമെന്ന് കരുതുന്ന ഫണ്ടും വൈകുകയാണ്. 2019ൽ വാഗ്ദാനം ചെയ്ത 50,000കോടി രൂപയുടെ കട്വാശ്വാസത്തിൽ കിട്ടാനുള്ള ബാക്കി തുകക്കായാണ് പാകിസ്താൻ കാത്തിരിക്കുന്നത്. എന്നാൽ തിരിച്ചടവ് മുടങ്ങുന്നത് മൂലം രാജ്യാന്തര ഏജൻസികളും വിദേശ രാജ്യങ്ങളും പാകിസ്താന് കടം കൊടുക്കാൻ മടിക്കുകയാണ്.

Tags:    
News Summary - Pakistan hit record high inflation of 38 per cent, bypasses Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.