ഇസ്‍ലാമാബാദ്: സ്വതന്ത്ര ഓൺലൈൻ എൻസൈക്ലോപീഡിയയായ വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം പാകിസ്താൻ പിൻവലിച്ചു. വിലക്ക് അടിയന്തരമായി പിൻവലിക്കാൻ പ്രധാനമന്ത്രി ശഹബാസ് ശരീഫാണ് ഉത്തരവിട്ടത്.മതനിന്ദ ആരോപിച്ചാണ് പാക് ടെലികമ്യൂണിക്കേഷൻ അതോറിറ്റി ദിവസങ്ങൾക്കു മുമ്പ് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തിയത്. വിക്കിപീഡിയ അടക്കം വിഷയങ്ങൾ പരിഗണിക്കാൻ പ്രധാനമന്ത്രി മന്ത്രിസഭ സമിതി രൂപവത്കരിച്ചതായും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി മറിയം ഔറംഗസീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.