പാകിസ്താനിൽ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തെരഞ്ഞെടുക്കും -ആക്ടിങ് സ്പീക്കർ

ഇസ്‍ലാമാബാദ്: പാകിസ്താനിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഇംറാൻ ഖാനു പകരം പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദേശീയ അസംബ്ലിയിൽ തിങ്കളാഴ്ച നടക്കുമെന്ന് ആക്ടിങ് സ്പീക്കർ.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിനിടെ സ്പീക്കറും, ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിനു പിന്നാലെയാണ് മുതിർന്ന അംഗം അയാസ് സാദിഖ് ആക്ടിങ് സ്പീക്കറായി ചുമതലയേറ്റത്. ഞായറാഴ്ച സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം. തിങ്കളാഴ്ച ചേരുന്ന ദേശീയ അസംബ്ലിയിൽ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനായി വോട്ടിങ് നടക്കുമെന്നും അയാസ് സാദിഖ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ ഒരുമണിക്ക് നടന്ന അവിശ്വാസ വോട്ടെടുപ്പിനു പിന്നാലെയാണ് ഇംറാൻ പുറത്തായത്. 342 അംഗ പാർലമെന്റിൽ 174 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഭരണത്തലത്തിൽ സർക്കാർ പൂർണ പരാജയമായിരുന്നെന്ന് ബലൂചിസ്ഥാൻ അവാമി പാർട്ടി (ബി.എ.പി) സെനറ്റർ അൻവാറുൽ ഹഖ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് പുതിയ പ്രധാമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

Tags:    
News Summary - Pakistan parliament to vote for new PM on Monday: Acting speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.