ഇസ്ലാമാബാദ്: സിഖ്മത സ്ഥാപകൻ ഗുരുനാനാക്കിെൻറ 48ാം ചരമവാർഷികത്തോടനുബന്ധിച്ച് കർതാർപുരിലെ തിരക്ക് കണക്കിലെടുത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പാകിസ്താൻ തീരുമാനം.
സെപ്റ്റംബർ 22നാണ് ഗുരുനാനാക്കിെൻറ ചരമവാർഷികം. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച സിഖ് തീർഥാടകരെ മാത്രം കർതാർപുരിലെ ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ അനുവദിക്കാനാണ് തീരുമാനം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ സെപ്റ്റംബർ 20ന് തുടങ്ങും. 1539 സെപ്റ്റംബർ 22ന് കർതാർപുരിലാണ് ഗുരുനാനാക്ക് അന്തരിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് മുതൽ കർതാർപുർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള സന്ദർശനം റദ്ദാക്കിയിരുന്നു. നാഷനൽ കമാൻഡ് ആൻഡ് ഓപറേഷൻ സെൻററാണ് കർതാർപുർ ഇടനാഴി തുറക്കാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് നിയന്ത്രണം കടുപ്പിക്കാനും തീരുമാനിച്ചു. ഇന്ത്യയിൽ ഡെൽറ്റ വകഭേദം പടരുന്നതിനാൽ സിഖ് തീർഥാടകർ അടക്കമുള്ള സന്ദർശകർക്ക് പ്രത്യേക അനുമതി ആവശ്യമാണ്. വാക്സിെൻറ രണ്ടു ഡോസും സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റിനൊപ്പം കോവിഡ് നെഗറ്റിവാണെന്ന് കാണിക്കുന്ന സന്ദർശനത്തിന് 72 മണിക്കൂർ മുെമ്പടുത്ത ആർ.ടി.പി.സി.ആർ റിപ്പോർട്ടും സന്ദർശകർ കരുതണം.
അതിനു പുറമെ ഇവർക്കായി വിമാനത്താവളങ്ങളിൽ ആൻറിജൻ പരിശോധനയും നടത്തും. പോസിറ്റിവാണെന്ന് തെളിഞ്ഞാൽ സന്ദർശകരെ കടത്തിവിടില്ല. ദർബാറിൽ ഒരേ സമയം 300 പേർക്കാണ് പ്രവേശനം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.