ബലാത്സംഗക്കേസുകൾ വർധിക്കുന്നു; പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ഇസ്‍ലാമാബാദ്: സ്ത്രീകൾക്കും കുട്ടികൾക്കുമെതി​രെ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പഞ്ചാബ് ആഭ്യന്തരമന്ത്രി അത്ത തരാർ ഇക്കാര്യം സൂചിപ്പിച്ചത്.

പഞ്ചാബിൽ പ്രതിദിനം നാലുമുതൽ അഞ്ചുവരെ ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായാണ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിലെ വിദഗ്ധരുമായി വനിതകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളുമായി അധ്യാപകരുമായും ഇത് ചർച്ചചെയ്യും. സുരക്ഷയെ കുറിച്ച് രക്ഷിതാക്കൾ കുട്ടികളിൽ അവബോധം വളർത്തേണ്ടത് അനിവാര്യമാണ്.

കേസുകൾ കുറക്കാൻ ലക്ഷ്യമിട്ട് രണ്ടാഴ്ചക്കകം പുതിയ സംവിധാനം ​കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആകെ 156 രാജ്യങ്ങളുള്ള ആഗോള ജെൻഡർ ഗാപ് ഇൻഡക്സിൽ 153ാം സ്ഥാനത്താണ് പാകിസ്താൻ. ഇറാഖ്, യമൻ,അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നുസ്ഥാനങ്ങളിൽ. 

Tags:    
News Summary - Pakistan's Punjab To Declare "Emergency" Due To Rising Rape Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.