ഗസ്സയിൽ ഇസ്രായേൽ കുരുതി തുടരുന്നു: മരണം 24 ആയി, മരിച്ചവരിൽ ആറു കുട്ടികളും

ഗ​​സ്സ സി​​റ്റി: ഫ​​ല​​സ്തീ​​ൻ ന​​ഗ​​ര​​മാ​​യ ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​​ൽ തു​ട​രുന്ന വ്യോ​മാ​ക്ര​മ​ണത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. 215 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടും. ശ​നി​യാ​ഴ്ച ഗ​സ്സ​യി​ലെ ജബലിയയിൽ ഇ​സ്രാ​യേ​ൽ നടത്തിയ വ്യോമാക്ര​മ​ണ​ത്തി​ൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചു പേർ കൂ​ടി മ​രി​ച്ചിരുന്നു. 

ശ​നി​യാ​ഴ്ച​ ഉ​ച്ച​യോ​ടെ ഗ​സ്സ സി​റ്റി​യി​ലെ താമസമേഖലയിൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് നി​ല​ക​ളു​ള്ള വീ​ട് ത​ക​ർ​ന്നു. സമീപത്തെ വീ​ടു​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​യി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്ര​ദേ​ശ​ത്ത് നി​ന്ന് ഓ​ടി​യ​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. 

 വെ​ള്ളി​യാ​ഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അ​​ൽ ഖു​​ദ്സ് ബ്രി​​ഗേ​​ഡി​​ന്റെ ക​​മാ​​ൻ​​ഡ​​ർ തയ്സീ​​ർ അ​​ൽ ജ​​ബ്രി അടക്കം 10 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Palestine's death toll climbs to 24 as Israel continues bombarding Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.