വെസ്റ്റ് ബാങ്ക്: ഇസ്രായേൽ തടവിലായിരുന്ന ഒമ്പതുമാസം ഗർഭിണിയായ ഫലസ്തീനിയെ നീണ്ട പ്രതിഷേധത്തിനൊടുവിൽ വീട്ടു തടങ്കലിലേക്ക് മാറ്റി. 25 കാരിയായ അൻഹാർ അൽദീക്കിനെയാണ് വ്യാപകമായ അന്താരാഷ്ട്ര പ്രതിഷേധത്തിനൊടുവിൽ ഇസ്രായേൽ ഭരണകൂടം നിയന്ത്രണങ്ങളോടെ ജാമ്യം അനുവദിച്ചത്. വെസ്റ്റ് ബാങ്കിലെ ഖഫർ നെയ്മായിലെ ഗ്രാമത്തിലെ വീട്ടിലേക്കാണ് ഇവരെ മാറ്റിയത്. 12000 ഡോളറാണ് ജാമ്യ തുക.
കഴിഞ്ഞ മാർച്ചിൽ ഇസ്രായേൽ അനധികൃത നിർമാണത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഇവരെ പിടിച്ചുകൊണ്ടുപോയത്. ഗർഭിണിയാണെന്ന് ബന്ധുക്കൾ അറിയിച്ചെങ്കിലും ഇസ്രായേൽ അധികൃതർ വിട്ടയച്ചില്ല. ഹാഷ്റൂൺ തടവറയിലാണ് മാസങ്ങളോളം കഴിഞ്ഞത്. ഗർഭ സംബന്ധമായ പ്രയാസങ്ങളുണ്ടായെങ്കിലും ആശുപത്രിയിലേക്ക് മാറ്റാനോ മറ്റു ഇളവുകൾ അനുവദിക്കാനോ ഇസ്രായേൽ ഭരണകൂടം തയാറായില്ല.
ഒമ്പതാം മാസത്തിലെത്തിയെങ്കിലും പ്രസവത്തിനായി വീട്ടുതടവിലേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഒടുവിൽ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുയർന്നതോടെയാണ് ഇസ്രായേൽ വിട്ടുവീഴ്ച്ചക്ക് തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.