ജറൂസലം: ഇസ്രായേലിൽ ഫലസ്തീൻകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തെക്കൻ നഗരമായ അഷ്കെലോണിലെ കെട്ടിടനിർമാണ സൈറ്റിനു സമീപമാണ് സംഭവം.
സുരക്ഷപരിശോധനക്കിടെ ഫലസ്തീൻകാരൻ കുത്തിപ്പരിക്കേൽപിച്ചതിനെ തുടർന്ന് പൊലീസുകാരൻ തിരിച്ചടിക്കുകയായിരുന്നുവെന്ന് ഇസ്രായേൽ അധികൃതർ പറഞ്ഞു.
കുത്തേറ്റ ഉദ്യോഗസ്ഥന് നിസ്സാര പരിക്കേറ്റുവെന്നും അധികൃതർ പറഞ്ഞു. ഫലസ്തീൻകാരനെ തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.