ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു. റഫീഖ് റിയാദ് ഗന്നം (20) ആണ് ജബാ നഗരത്തിൽ ബുധനാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വെടിവെപ്പിൽ പരിക്കേറ്റ ഗന്നത്തെ ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലിരിക്കെ മരിക്കുകയുമായിരുന്നു. ഇതുവരെ സൈന്യം ബന്ധുക്കൾക്ക് മൃതദേഹം കൈമാറിയിട്ടില്ല. ജെനിൻ പ്രദേശത്തിനടുത്തുള്ള ജബാ നഗരം ഇസ്രായേൽ സൈന്യം റെയ്ഡ് ചെയ്തതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.