ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ പൗരന്മാരുടെ ശ്മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇസ്രയേൽ. 2022 പകുതിയോടെ ജൂതര്‍ക്ക് വേണ്ടി 1.4 ഹെക്ടര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഖബർസ്ഥാനെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക. കിഴക്കന്‍ ജറുസലേമില്‍ അല്‍-അസ്ഖ പള്ളിയുടെ കിഴക്ക് ഭാഗത്തായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ശ്മശാനം സ്ഥിതി ചെയ്യുന്നത്. മസ്ജിദ് അഖ്സ കോമ്പൗണ്ടിന്റെ മതിലുകളിൽനിന്ന് ഏതാനും മീറ്റർ അകലെയുള്ള ശ്മശാനം ബാബ് അൽ-അസ്ബത്ത് (ലയൺസ് ഗേറ്റ്) എന്നും അറിയപ്പെടുന്നു.
ഏതാനും ആഴ്ചകളായി ഇവിടെ വലിയരീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരെ അറസ്റ്റുചെയ്യുകയും മർദിക്കുകയും ബലമായി നീക്കംചെയ്യുകയുമാണ്. മൂന്നാഴ്ചമുമ്പ് ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ജോലിക്കാര്‍ ശ്മശാനത്തിലെത്തി മണ്ണ് ഉത്ഖനനം ചെയ്യുകയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇതും വലിയ പ്രതിഷേധത്തിനും പ്രാർഥനാ സമരങ്ങള്‍ക്കും വഴിവെച്ചിരുന്നു. നിലവിൽ പള്ളിയുടേയും ശ്മശാനത്തിന്റെയും പരിസരത്ത് വ്യാപകമായി ഫലസ്തീനികള്‍ തമ്പടിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ കല്ലറകള്‍ക്ക് സമീപം പ്രതിഷേധിക്കുന്ന ഫലസ്തീനികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്ചകളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അധിനിവേശ കിഴക്കൻ ജറുസലേമിലെ ഫലസ്തീൻ, അടയാളങ്ങളിൽ ഒന്നാണ് അൽ-യൂസുഫിയ സെമിത്തേരി. അയ്യൂബി കാലഘട്ടത്തിൽ യൂസുഫ് ബിൻ അയ്യൂബ് ബിൻ ഷഹ്ദാൻ എന്നറിയപ്പെടുന്ന നേതാവാണ് ഖറബിസ്ഥാൻ നിർമിച്ചത്. അദ്ദേഹത്തിന്റെ പേരിലാണ് ശ്മശാനം അറിയപ്പെടുന്നതും.
വർഷങ്ങൾ നീണ്ട പദ്ധതിയിലൂടെയാണ് ഇസ്രയേൽ യൂസുഫിയ ഖബറിസ്ഥാൻ പൊളിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ ഒരു ദശകമായി, അധിനിവേശ അധികാരികൾ പ്രദേശത്തിെൻറ മുഖഛായ മാറ്റാനുള്ള ശ്രമത്തിലാണ്. 2004-ൽ, അവർ നിരവധി ഖബറുകൾ പൊളിക്കാൻ ഉത്തരവിടുകയും അറ്റകുറ്റപ്പണികൾ നിരോധിക്കുകയും ചെയ്തിരുന്നു. പത്തു വർഷത്തിനു ശേഷം, അധികാരികൾ പുതിയ ഖബറുകൾ കുഴിക്കുന്നത് തടയുകയും ജറുസലേമിലെ മരിച്ചവരെ അവിടെ അടക്കം ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ജോർദാൻകാരുടെ നിരവധി ശവക്കുഴികളും തകർത്തിട്ടുണ്ട്.
2020 ഡിസംബറിൽ, ഇസ്രായേലിലെ ജറുസലേം മുനിസിപ്പാലിറ്റി, കുടിയേറ്റക്കാർക്കായി പാർക്ക് പദ്ധതി നടപ്പിലാക്കാൻ തുടങ്ങി, കൂടാതെ സെമിത്തേരിയുടെ ചുവരുകളിൽ ഒന്നും, പ്രദേശത്തെ നിരവധി പുരാവസ്തു പടവുകളും പൊളിച്ചു. ഇസ്രായേൽ അധിനിവേശ മുനിസിപ്പാലിറ്റിയും നേച്ചർ ആൻഡ് പാർക്ക് അതോറിറ്റിയും അൽ-അഖ്സ മസ്ജിദിന് ചുറ്റുമുള്ള ലാൻഡ്‌മാർക്കുകൾ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്ന് ജറുസലേമിലെ ഇസ്ലാമിക് സെമിത്തേരികളുടെ സംരക്ഷണ സമിതിയുടെ തലവൻ മുസ്തഫ അബു സഹ്‌റ അൽ ജസീറയോട് പറഞ്ഞു.
ജെറുസലേമിലുള്ള ഫലസ്തീന്‍ അഭിഭാഷകര്‍ പ്രദേശത്ത് ഉത്ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈലി ജെറുസലേം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജിയിന്മേല്‍ അടുത്തയാഴ്ച വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.