പെൺകുഞ്ഞിന്​ ഇൻറർനെറ്റ്​ കമ്പനിയുടെ പേര്​ നൽകി; 18 വർഷ​ത്തേക്ക്​ സൗജന്യ വൈ-ഫൈ നേടി സ്വിസ്​ ദമ്പതികൾ

ബെറൻ: മകൾക്ക്​ ഇൻറർനെറ്റ്​ കമ്പനിയുടെ പേര്​ നൽകിയതിലൂടെ 18 വർഷത്തേക്ക്​ സൗജന്യ വൈ-ഫൈ സേവനം സ്വന്തമാക്കി സ്വിറ്റസർലൻഡിൽ നിന്നുള്ള ദമ്പതികൾ. സ്വിസ്​റ്റസർലൻഡിലെ ഇൻറർനെറ്റ്​ സേവനദാതാവായ ട്വിഫിയാണ്​ കുട്ടികൾക്ക് കമ്പനിയുടെ പേര്​ നൽകിയാൽ സൗജന്യ വൈ-ഫൈ നൽകുമെന്ന്​ പ്രഖ്യാപിച്ചത്​.

ആൺകുട്ടികൾക്കും ട്വിഫുസ്​ എന്നും പെൺകുട്ടികൾക്ക്​ ട്വിഫിയ എന്നും പേര്​ നൽകണമെന്നായിരുന്നു ആവശ്യം. ഇതിന്​ ശേഷം കുട്ടിയുടെ ബെർത്ത്​ സർട്ടിഫിക്കറ്റ്​ പരിശോധിച്ച്​ ഇൻറർനെറ്റ്​ സേവനം നൽകും. ഇതുപ്രകാരം പെൺകുട്ടിക്ക്​ ട്വിഫിയ എന്ന്​ പേരിട്ട പേരു വെളിപ്പെടുത്താൻ ഇഷ്​ടപ്പെടാത്ത ദമ്പതികൾക്കാണ്​ 18 വർഷത്തെ സൗജന്യ വൈ-ഫൈ ലഭിച്ചത്​. പെൺകുട്ടിയുടെ മിഡിൽ നെയിം ട്വിഫിയ എന്നാക്കിയാണ്​ ഇവർ സമ്മാനം നേടിയത്​.

വീട്ടിൽ ഇൻറർനെറ്റിനായി മുടക്കുന്ന തുക ഇനി മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുമെന്ന്​ പെൺകുട്ടിയുടെ പിതാവ്​ പറഞ്ഞു. വലുതാവു​േമ്പാൾ ആ തുക ഉപയോഗിച്ച്​ അവൾക്ക്​ ഒരു കാർ വാങ്ങി നൽകുമെന്നും അദ്ദേഹം വ്യക്​തമാക്കി. കമ്പനിയുടെ നിർദേശപ്രകാരം പെൺകുട്ടിക്ക്​ പേര്​ നൽകിയതിൽ ചെറിയൊരു നാണക്കേടുണ്ടെന്നും അതിനാലാണ്​ തങ്ങളുടെ പേരുൾപ്പടെയുള്ള മറ്റ്​ വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ദമ്പദതികൾ പ്രതികരിച്ചു

Tags:    
News Summary - Parents name baby after internet provider in exchange for 18-years' free WiFi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.