മിയാമി വിമാനത്താവളത്തിൽ പാന്റിനുള്ളിൽ യാത്രക്കാരൻ ഒളിച്ചു കടത്തിയ പാമ്പുകളെ പിടികൂടി

വാഷിങ്ടൺ: യു.എസിലെ മിയാമി വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനിൽ നിന്ന് പാമ്പുകളെ പിടികൂടി. പാമ്പുകളെ ബാഗിലിട്ട് പാന്റിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു യാ​ത്രക്കാരൻ. ഏപ്രിൽ 26നാണ് സംഭവം നടന്നത്.

ചെക്ക്പോയന്റിൽ വെച്ച് യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് വിമാനത്താവളത്തിലെ ജീവനക്കാർ ഞെട്ടിപ്പോയത്. പരിശോധനയിൽ ബാഗിലാക്കിയ രണ്ട് വലിയ വെള്ളപ്പാമ്പുകളെയാണ് കണ്ടെത്തിയത്. ഈ ബാഗ് സ്വന്തം പാന്റിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു യാ​ത്രക്കാരൻ. പാമ്പുകളെ അധികൃതർ ഫ്ലോറിഡ വൈൽഡ് ലൈഫ് കൺസർവേഷൻ ഡിപാർട്മെന്റിന് കൈമാറി. പിടികൂടിയ പാമ്പുകളുടെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

Tags:    
News Summary - Passenger hiding snakes in pants intercepted at Miami airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.