ഇറാനി​െല രണ്ടു​ കേ​ന്ദ്രങ്ങൾ പരി​േശാധിക്കാൻ ആണവോർജ ഏജൻസിക്ക്​ അനുമതി

ബർലിൻ: ആണവ വസ്​തുക്കൾ സംഭരിക്കുകയോ ഉപയോഗിക്കുകയോ ചെയ്​തതായി സംശയിക്കുന്ന ഇറാനിലെ രണ്ടു​ കേന്ദ്രങ്ങളിൽ അന്താരാഷ്​ട്ര ആണ​േവാർജ ഏജൻസി (ഐ.എ.ഇ.എ) ഉദ്യോഗസ്ഥർക്ക്​ പരി​േശാധനക്ക്​ അനുമതി. ഐ.എ.ഇ.എ നി​ർദേശിച്ച രണ്ട്​ സൈറ്റുകളിൽ ഇറാൻ സ്വമേധയാ അനുമതി നൽകുകയായിരുന്നുവെന്ന്​ ഏജൻസിയും ഇറാനും സംയുക്​ത വാർത്തകുറിപ്പിൽ അറിയിച്ചു. അതേസമയം, പരിശോധന നടക്കുകയെന്നാണെന്ന്​ വ്യക്​തമല്ല.

ഇതോടെ ഇറാനും ആണവോർജ ഏജൻസിയും തമ്മിൽ മാസങ്ങളായി നിലനിന്ന തർക്കത്തിനാണ്​ പരിഹാരമാകുന്നത്​. ആണവോർജ ഏജൻസിയുമായുള്ള തർക്കങ്ങൾ അവസാനിക്കുന്നതി​െൻറ ഭാഗമായാണ്​ പരിശോധനക്ക്​ അനുമതിയെന്ന്​ ഇറാൻ ന്യൂക്ലിയർ ഏജൻസി മേധാവി അലി അക്​ബർ സാലിഹി പറഞ്ഞു. ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസി ഇറാൻ സന്ദർശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.