ബാലി കടലിൽ മുങ്ങിയ മുങ്ങിക്കപ്പൽ മൂന്നായി പിളർന്ന്​ അടിത്തട്ടിൽ കണ്ടെത്തി

ജക്കാർത്ത: പരിശീലനത്തിനിടെ ബാലി തീരത്തുനിന്ന്​ മാറി മുങ്ങി​പ്പോയ മുങ്ങിക്കപ്പൽ മൂന്നുഭാഗങ്ങളായി പിളർന്ന്​ അടിത്തട്ടിൽ നിലംപറ്റി കിടക്കുന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു. ഇതിലുണ്ടായിരുന്ന 53 നാവികരിൽ ആരെയും ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന്​ ​സൈനിക മേധാവി ഹാദി തജ്​ഹാൻ​േന്‍റാ അറിയിച്ചു.

രക്ഷാ ദൗത്യവുമായി ഇറങ്ങിയ കപ്പലുകളാണ്​ കെ.ആർ.ഐ നംഗാല- 402 മുങ്ങിക്കപ്പലിന്‍റെ അവശിഷ്​ടങ്ങൾ കണ്ടെത്തിയത്​. കപ്പലിന്‍റെ പ്രധാന ഭാഗം പൊട്ടിയ നിലയിലാണ്​. കഴിഞ്ഞ ബുധനാഴ്ചയാണ്​ ഡൈവിങ്ങിനിടെ കപ്പലുമായി ബന്ധം നഷ്​ടമായത്​. പരിസരങ്ങളിൽനിന്ന്​ നാവികർ ഉപയോഗിച്ചതെന്നു കരുതുന്ന വസ്​തുക്കൾ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്​ സോനാർ സ്​കാൻ വഴി കപ്പലിന്‍റെ ചിത്രങ്ങൾ പുറത്തുവന്നത്​. യു.എസ്​, ആസ്​ട്രേലിയ, സിംഗപൂർ, മലേഷ്യ, ഇന്ത്യ രാഷ്​ട്രങ്ങളും രക്ഷാ ദൗത്യത്തിൽ പങ്കാളികളാണ്​. 

Tags:    
News Summary - Photos show missing Indonesian navy submarine found broken up on seabed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.