രോഗിയായ ഒരു യാത്രക്കാരനെ ആശുപത്രിയിൽ ചികിത്സക്കെത്തിക്കാൻ വിമാനം താണ്ടിയത് 4000 കിലോമീറ്റർ ദൂരം. ഇസ്രായേലിെൻറ ദേശിയ വിമാന കമ്പനിയായ എൽ അൽ െൻറ ബോയിംഗ് 737 ജെറ്റ് വിമാനമാണ് തെൽഅവീവിൽ നിന്ന് കാസബ്ലാങ്കയിലേക്ക് ഒരു രാപകൽ കൊണ്ട് ഇത്രയും ദൂരം താണ്ടിയത്.
160 സീറ്റുകൾ ഉള്ള വിമാനത്തിൽ ഒറ്റക്ക് സഞ്ചരിച്ചത് ഇസ്രായേലുകാരനായ ബിസിനസുകാരനാണന്ന് മാധ്യമങ്ങൾ റിപ്പോർട്ട് െചയ്യുന്നു. വിമാനങ്ങളെ ട്രാക്കുചെയ്യുന്ന വെബ്സൈറ്റ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൽ.വൈ 5051 എന്ന വിമാനം തെൽ അവീവിലെ എയർപ്പോർട്ടിൽ നിന്ന് ഉച്ചക്ക് 2.20 ന് പുറപ്പെടുകയും വൈകുന്നേരം 5.22 ന് കാസബ്ലാങ്കയിൽ എത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.
മൊറോക്കയിൽ ഉണ്ടായിരുന്ന ബിസിനസുകാരനായ ഇസ്രായേലിയെ നാട്ടിൽ ചികിത്സക്കെത്തിക്കാനാണ് വിമാനം യാത്ര നടത്തിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെ സമയം പണം നൽകി സ്വീകരിക്കുന്ന സേവനങ്ങളിലൊന്നാണിതെന്നും വിമാനകമ്പനി അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.