വത്തിക്കാൻ: 16ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദർശിച്ചു. ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ഒൗദ്യോഗികമായി ക്ഷണിച്ചു. ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ സംബന്ധിച്ചും ഇരീവരും സംസാരിച്ചു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അജിത് ഡോവലും പങ്കെടുത്തു.
2000 ജൂണിൽ എ.ബി. വാജ്പേയിയാണ് വത്തിക്കാനിൽ മാർപ്പാപ്പയെ അവസാനമായി സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. ജോൺപോൾ മാർപാപ്പയെയാണ് അദ്ദേഹം സന്ദർശിച്ചത്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവാഹർലാൽ നെഹ്റുവും 1981 നവംബറിൽ ഇന്ദിര ഗാന്ധിയും 1997 സെപ്റ്റംബറിൽ ഐ.കെ.ഗുജ്റാളും മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു.
അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ഗ്ലാസ്ഗോയിൽ കൂടിക്കാഴ്ച നടത്തും. നവംബർ ഒന്നിന് ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിനിടെയാണ് ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തുക. ബെന്നറ്റ് സേമ്മളനത്തെ അഭിസംബോധന ചെയ്യുമെന്നും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഇസ്രായേലിെൻറ കാഴ്ചപ്പാട് വ്യക്തമാക്കുമെന്നും ഓഫിസ് അറിയിച്ചു. അടുത്ത വർഷം ബെന്നറ്റ് ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.