ന്യൂയോർക്ക്: ന്യൂയോർക് സിറ്റിയിൽ നടന്ന യു.എൻ പൊതുസഭ 77ാം സെഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമർശിച്ച് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. ''ഇത് യുദ്ധത്തിനുള്ള സമയമല്ല എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് വളരെ ശരിയാണ്. പടിഞ്ഞാറിനോടുള്ള പ്രതികാരമല്ല ഇത്. കിഴക്കും പടിഞ്ഞാറും മത്സരത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കേണ്ട സമയമല്ല. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ മാനിക്കാനുള്ള സമയമാണിത്. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ ഒരുമിച്ചു നേരിടണം''-എന്നാണ് യു.എൻ പൊതുസഭയിൽ മാക്രോൺ സൂചിപ്പിച്ചത്.
''ഇത് യുദ്ധത്തിനായി കാഹളം മുഴക്കേണ്ട സമയമല്ല, നമ്മളിന്ന് ഫോണിൽ സംസാരിക്കുന്നത് സമാധാനത്തിെൻറ വഴിയെ കുറിച്ചാണ്. വളരെയധികം വർഷങ്ങളായി ഇന്ത്യയും റഷ്യയും ഒത്തൊരുമയോടെ കഴിയുന്ന രാജ്യങ്ങളാണ്''-എന്നാണ് പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ മോദി പറഞ്ഞത്.
ഉസ്ബെസ്കിസ്താനിലെ സമർകന്ദിൽ നടന്ന ഷാങ്ഹായി ഉച്ചകോടിയുടെ അനുബന്ധമായാണ് മോദി പുടിനുമായി സംസാരിച്ചത്. ''നിരവധി തവണ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ചും മറ്റ് വിഷയങ്ങളെ കുറിച്ചും നാം ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഭക്ഷണം, ഇന്ധനം, സുരക്ഷ, വളം തുടങ്ങി എല്ലാ കാര്യങ്ങളും ചർച്ചയിൽ വരേണ്ടതുണ്ട്. ഞങ്ങളുടെ വിദ്യാർഥികളെ യുക്രെയ്നിൽ നിന്ന് സുരക്ഷിതരായി തിരിച്ചെത്തിക്കാൻ സാധിച്ചതിന് റഷ്യയോടും യുക്രെയ്നോടും നന്ദിയുണ്ട്''-മോദി കൂട്ടിച്ചേർത്തു.
യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് റഷ്യക്ക് വ്യക്തമായി അറിയാമെന്ന് പുടിൻ പ്രതികരിച്ചു. നിങ്ങളുടെ ആശങ്കകൾ എനിക്ക് മനസിലാകും. എല്ലാം കഴിയുന്നത്ര വേഗത്തിൽ അവസാനിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും പുടിൻ വ്യക്തമാക്കി. എന്നാൽ മറുവശത്ത് യുക്രെയ്ൻ നേതൃത്വം അനുരഞ്ജന ചർച്ചകൾക്ക് തയാറാകുന്നില്ല. അവർക്ക് അവരുടെ ലക്ഷ്യങ്ങൾ നേടുകയാണ് വലുതെന്നാണ് അവർ പറയുന്നത്.-എന്നും പുടിൻ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.