പെഷവാർ: പാകിസ്താനില്‍ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന് അകമ്പടി പോയ പൊലീസുകാരനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
പെഷവാര്‍ ജില്ലയിലെ ദൗദ്സായ് പ്രദേശത്ത് വെച്ച് ബൈക്കില്‍ എത്തിയ തോക്കുധാരികള്‍ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പോളിയോ പ്രവർത്തകർക്കൊപ്പം വീട്ടിലേക്ക് മടങ്ങുേമ്പാഴാണ് പൊലീസുകാരന് വെടിയേറ്റത്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരെയും തീവ്രവാദികൾ ആക്രമിക്കുന്നത് പാകിസ്താനില്‍ പതിവാണ്. പാകിസ്താനും അയൽരാജ്യമായ അഫ്ഗാനിസ്താനും മാത്രമാണ് ലോകത്ത് പോളിയോ ബാധയുള്ള രണ്ട് രാജ്യങ്ങൾ. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ കഴിഞ്ഞ വര്‍ഷം പോളിയോ വൈറസ് മുക്തമായതായി പ്രഖ്യാപിച്ചിരുന്നു.
പോളിയോ വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് അരോപിച്ചാണ്തീവ്രവാദികള് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് പോളിയോ പ്രവർത്തകരെയും സുരക്ഷാ ജീവനക്കാരെയും ആക്രമിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോളിയോ വാക്‌സിനേഷന്‍ പ്രവർത്തകർക്കും സുരക്ഷാ ജീവനക്കാർക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ പാകിസ്താന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.