ശസ്​ത്രക്രിയക്കായി മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വത്തിക്കാൻസിറ്റി: വൻകുടലിലെ അസുഖബാധയെ തുടർന്ന്​ ശസ്​ത്രക്രിയക്കായി ഫ്രാൻസിസ്​ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്​ച സെൻറ്​ പീറ്റേഴ്​സ്​ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്​ത ശേഷമാണ്​ അ​ദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്​.

വൻകുടലിലെ ചുരുക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്കാണ്​ അദ്ദേഹത്തെ ശസ്​ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുന്നതെന്ന്​ വത്തിക്കാൻ മാധ്യമ വിഭാഗം വ്യക്തമാക്കി. എപ്പോഴാണ്​ ശസ്​ത്ര​ക്രിയ എന്ന്​ അറിയിച്ചിട്ടില്ലെങ്കിലും പൂർത്തിയായിക്കഴിഞ്ഞാൽ വിവരം പുറത്തുവിടുമെന്നും അവർ അറിയിച്ചു. ക

ഴിഞ്ഞയാഴ്​ച ചത്വരത്തിലെ ഞായറാഴ്​ച പ്രസംഗത്തിൽ തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ വിശ്വാസികളോട്​ അഭ്യർഥിച്ചിരുന്നു. 84 കാരനായ മാർപാപ്പ പറയത്തക്ക ആരോഗ്യപ്രശ്​നങ്ങളൊന്നുമില്ലാത്തയാളാണ്​. ചെറുപ്രായത്തിൽ അദ്ദേഹത്തി​ൻെറ ശ്വാസകോശത്തി​ൻെറ ഒരു ഭാഗം നീക്കം ചെയ്​തിരുന്നു. 

Tags:    
News Summary - Pope admitted to Rome hospital for surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.